തിരുവില്വാമല: തിമില വാദ്യകലാകാരനായ തിരുവില്വാമല ഗോപി എന്ന പി. ഗോവിന്ദൻ കുട്ടി (62) നിര്യാതനായി. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. വിവിധ ക്ഷേത്രോത്സവങ്ങളിലെ പഞ്ചവാദ്യ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു .കേരളത്തിൽ അങ്ങോളമിങ്ങോളമായി ആയിരത്തിൽപ്പരം ശിഷ്യന്മാരുള്ള തിരുവില്വാമല ഗോപി വാദ്യകലാ സംഘടന എന്ന പേരിൽ കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരത്തോടെ സ്ഥാപനം നടത്തിയിരുന്നു. കേരള സംഗീത നാടക അക്കാഡമി, തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഐ.സി.സി.ആർ, ഐ.ആർ.സി.ഇ.എൻ എന്നിവയിൽ അംഗമാണ്. ആൾ ഇന്ത്യാ റേഡിയോയിലെ 'എ' ഗ്രേഡ് ആർട്ടിസ്റ്റും വിവിധ സാംസ്‌കാരിക സംഘടനയിലെ പ്രവർത്തകനുമായിരുന്നു. ജന്മനാടിന്റെ സ്‌നേഹോപഹാരമായ സുവർണ്ണോപഹാരത്തിന് പുറമേ ഭരത് മുരളി കാരുണ്യ ട്രസ്റ്റിന്റെ അവാർഡ്, സംസ്‌കാര സാഹിതി പുരസ്കാരം ഈ വർഷം ജയറാം അക്കാഡമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: നന്ദിനി. നൃത്ത കലാകാരിയായ അശ്വതി ജി. നായർ, മാദ്ധ്യമ പ്രവർത്തകനായ ശിവപ്രസാദ് എന്നിവർ മക്കളുമാണ്.