എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് ജൈവ പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് നിർവഹിക്കുന്നു..
കയ്പ്പമംഗലം : എടത്തിരുത്തി പഞ്ചായത്തിൽ വനിതകൾക്ക് ജൈവ പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി.എം റുബീന പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി സതീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വിശ്വൻ, പഞ്ചായത്തംഗങ്ങളായ ഷിഹാസ് മുറിത്തറ, ടി.വി മനോഹരൻ, രജിത ബാലൻ, എം.യു ഉമറുൽ ഫാറൂഖ്, പി.എ അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. . .