തൃപ്രയാർ: നാട്ടികയിലെ ട്രാക്കിലെ താരങ്ങൾക്ക് വലപ്പാട് ജനമൈത്രി പൊലീസിന്റെ ആദരവ്. സംസ്ഥാന-ദേശീയ കായികമേളയിൽ സമ്മാനങ്ങൾ നേടിയ ഗവൺമെന്റ് ഫിഷറീസ് സ്കൂളിലെ കായികതാരങ്ങളെ വലപ്പാട് ജനമൈത്രി പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.കെ ഷൈജു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. എസ്.ഐ ഉണ്ണികൃഷ്ണൻ എൻ കെ, എ.എസ്.ഐ അനിൽ കുമാർ ഒ.പി, സീനിയർ സി.പി.ഒ നൂറുദീൻ, നാട്ടിക സ്പോർട്സ് അക്കാഡമി ചെയർമാൻ ബി.കെ ജനാർദനൻ എന്നിവർ സംസാരിച്ചു . . .