vilasini
വിലാസിനി

ചെറുതുരുത്തി: വീടിന്റെ സ്വീകരണമുറിയിലിരുന്ന് ടി.വി. കാണുന്നതിനിടെ കാണാതായ വയോധികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുതുരുത്തി പള്ളിയ്ക്കൽ സ്വദേശി കിഴക്കേ കരമേൽ പരേതനായ ഗോപാലന്റെ ഭാര്യ വിലാസിനി (69) ആണ് മരിച്ചത്. കുടുംബാംഗങ്ങളോടൊപ്പം ടി.വി. കണ്ടു കൊണ്ടിരുന്ന വിലാസിനിയെ കഴിഞ്ഞ രാത്രി ഒമ്പതോടെയാണ് കാണാതായത്. തുടർന്ന് നടന്ന തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടു മണിയോടെ വീടിനടുത്തുള്ള കിണറ്റിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ഷൊർണൂരിൽ നിന്നെത്തിയ അഗ്‌നിശമന സേനയും ചെറുതുരുത്തി പൊലിസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. മക്കൾ: വിജയകുമാർ, സുനിത, അനിത. മരുമക്കൾ: ജിഷ, മോഹൻ ദാസ്, ഗോപീദാസൻ.