vazhapully-temple
വാഴപ്പുള്ളി ക്ഷേത്രത്തിൽ ശ്രീചക്രപൂജ

തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രത്തിൽ ശ്രീചക്രപൂജ നടത്തി. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ നടന്ന പൂജയ്ക്ക് കുഴൂർ യോഗാനന്ദൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.ആർ രാധാകൃഷ്ണൻ, സെക്രട്ടറി വി.കെ ഹരിദാസ്, ട്രഷറർ വി.എച്ച് ഷാജി എന്നിവർ നേതൃത്വം നല്കി.