gvr-news-k-s-s-p-a
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം സമ്മേളനം ഡി.സി.സി.ജനറൽ സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: പെൻഷൻകാർക്ക് ഒ.പി ചികിത്സകൂടി ഉറപ്പുവരുത്തിക്കൊണ്ട് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം സമ്മേളനം. ഡി.സി.സി. ജനറൽ സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ജയരാജൻ അദ്ധ്യക്ഷനായി. സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി കെ.ബി. ജയറാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ അംഗത്വ വിതരണം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്. ജോയ് മുതിർന്ന അംഗങ്ങളെ ആദരിച്ചു. എം.സി. പോളച്ചൻ, ബാലൻ വാറണാട്ട്, വി. യൂനസ്, പി.ഐ. ലാസർ, വി.എം. കൊച്ചപ്പൻ, കെ. മോഹനകുമാരി, തോംസൺ വാഴപ്പിള്ളി, കെ.എൻ. ആന്റണി എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി വി.കെ. ജയരാജിനെയും സെക്രട്ടറിയായി തോംസൺ വാഴപ്പിള്ളിയെയും തിരഞ്ഞെടുത്തു.