തൃപ്രയാർ : 'മുത്ത്‌നബി ജീവിതം ദർശനം' എന്ന പ്രമേയത്തിൽ കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി തൃപ്രയാർ സോൺ സംഘടിപ്പിച്ച ഹുബ്ബുറസൂൽ കോൺഫറൻസ് ശ്രദ്ധേയമായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഷാഹിദുൽ ഉലമ വെണ്മേനാട് ടി.പി അബൂബക്കർ മുസ്ലിയാർ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.

പ്രവാചകൻ മുഹമ്മദ് മുസ്തഫയുടെ മദ്ഹുകൾ പാടി സദസിനെ മദീന മലർവാടിയിലേക്ക് മാടി വിളിച്ച മൗലിദ് ജൽസക്ക് ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഢല്ലൂർ നേതൃത്വം നൽകി. പി.ബി അബ്ദുള്ളക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജന:സെക്രട്ടറി പി.എസ്.കെ മൊയ്തു ബാഖവി മാടവന ഉദ്ഘാടനം ചെയ്തു. കേരള മുസ് ലീം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി.

വേദിയിൽ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ കാർഡിന്റെ വിതരണോദ്ഘാടനം ഐ.സി.എഫ് പ്രതിനിധി അഷ്‌റഫ് ഹാജി വാടാനപ്പള്ളി നിർവഹിച്ചു. സമാപന പ്രാർത്ഥന എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി ചെറുതുരുത്തി മുസ്തഫ കാമിൽ സഖാഫി, കേരള മുസ് ലീം ജില്ലാ ജന:സെക്രട്ടറി അഡ്വ. പി.യു അലി എന്നിവർ സംസാരിച്ചു. അബ്ദുറസാഖ് അസ്ഹരി എടശ്ശേരി സ്വാഗതവും നിസാർ സഖാഫി നന്ദിയും പറഞ്ഞു.