കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ശബരിമല തീർത്ഥാടകർക്കായി നഗരസഭ ഒരുക്കുന്ന വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് ആറരയ്ക്ക് നഗരസഭാ വൈസ് ചെയർമാൻ ഹണി പീതാംബരന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ കെ.ആർ ജൈത്രൻ വിശ്രമകേന്ദ്രത്തിന്റെയും അന്നദാനത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും.
ക്ഷേത്രത്തിന്റെ തെക്കെ നടയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് തീർത്ഥാടകർക്ക് വിരിവയ്ക്കുവാനും , പ്രാഥമിക ചികിത്സ, കുടിവെള്ളം എന്നീ സൗകര്യങ്ങളോടെയുമാണ് വിശ്രമ കേന്ദ്രം പ്രവർത്തിക്കുക. ഇവിടെ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ ഉച്ചഭക്ഷണവും വൈകീട്ട് 7 മുതൽ 9 മണി വരെ കഞ്ഞിയും വിതരണം ചെയ്യും. . .