താഴേക്കാട് : നാരായണത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ശബരിമല മുൻ മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മാള മേഖല സംഘടിപ്പിച്ച കർണ്ണികാരം-2018 ഫോട്ടോഗ്രാഫി മത്സരത്തിന്റെ പ്രദർശനം ക്ഷേത്രം പ്രസിഡന്റ് ദിനേഷ് ബാബു കാമറ്റത്തിൽ നിർവഹിച്ചു.
കർണ്ണികാരം-2018 ഒന്നാംസ്ഥാനം എം.എസ് അനൂപിന് ലഭിച്ചു. പി.ആർ സനൂപ്, സുരേഷ് കീഴ്ത്താണി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള കാഷ് അവാർഡ് വിതരണം ശബരിമല മുൻമേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി, ക്ഷേത്രം പ്രസിഡന്റ് ദിനേഷ് ബാബു കാമറ്റത്തിൽ, സെക്രട്ടറി ബിജു ഏരിമ്മൽ, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. എ അജീഷ് എന്നിവർ ചേർന്ന് നടത്തി.