pusthaka-prakasanam
പുസ്തക പ്രകാശനം

വാടാനപ്പിള്ളി: ഉഷ രവീന്ദ്രന്റെ കവിതാ പുസ്തക പ്രകാശനം കേന്ദ്ര സാഹിത്യ അക്കാഡമി അംഗം ബാലചന്ദ്രൻ വടക്കേടത്ത് നിർവഹിച്ചു. ഡോ : എൻ ആർ ഗ്രാമ പ്രകാശ് പുസ്തകം ഏറ്റുവാങ്ങി. കവി ബക്കർ മേത്തല അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി ആദ്യ വിൽപ്പന നടത്തി. വിമലാനന്ദൻ മാസ്റ്റർ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പ്രകാശ് കടവിൽ, പി.വി സുധീപ് മാസ്റ്റർ, പി.വി രവീന്ദ്രൻ, രവീന്ദ്രൻ വലപ്പാട്, രവീന്ദ്രൻ ചേർക്കര തണ്ടയാൻ, വി.എൻ നാരായണ ബാബു എന്നിവർ സംസാരിച്ചു. പുസ്തകം വിറ്റു കിട്ടുന്ന തുക പൂർണമായും വാടാനപ്പിള്ളിയിലെ കാൻസർ രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുമെന്ന് ഉഷ രവീന്ദ്രൻ പറഞ്ഞു.