konnakkuzhi
ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ജില്ലാ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് കൊന്നക്കുഴിയിൽ നടന്നു. ജില്ലാ വോളിബാൾ അസോസിയേഷൻ കൊന്നക്കുഴി ബിന്ദു ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമഖ്യത്തിൽ നടന്ന മത്സരം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് ചടങ്ങിൽ അദ്ധ്യക്ഷനായി. ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് തോമസ് കാളിയങ്കര മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി ജോഷി ജോർജ്ജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ശശിധരൻ, പഞ്ചായത്ത് അംഗം പി.എസ്. ശ്യാം, ക്ലബ് സെക്രട്ടി പി.വി. വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ 26 ക്ലബ്ബുകൾ മത്സരത്തിൽ പങ്കെടുത്തു. ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നത്.