ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് ചിറങ്ങരയിൽ ആരംഭിച്ച പകൽ വീടിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പി നിർവഹിച്ചു. ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലീല സുബ്രഹ്മണ്യൻ, കെ.എ. ഗ്രേസി, അസി. എൻജിനിയർ ഷാജു തുടങ്ങിയവർ പ്രസംഗിച്ചു. വൃദ്ധ ജനങ്ങളുടെ ക്ഷേമത്തിനായി 21.5 ലക്ഷം രൂപ ചെലവിലാണ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിർമ്മിച്ചത്.