ചാവക്കാട് : എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖയിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പൊന്നരാശ്ശേരി ഷണ്മുഖന്റെ വസതിയിൽ വെച്ച് ഗുരുവായൂർ യൂണിയൻ ചതയം കലാവേദിയുടെ നേതൃത്വത്തിൽ കുടുംബയോഗം നടത്തി. ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ സജീവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ മുഖ്യാതിഥിയായി. ബ്ലാങ്ങാട് ശാഖാ പ്രസിഡന്റ് കെ.എ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന പി.വി ഷൺമുഖനെ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ ആദരിച്ചു. യൂണിയൻ സെക്രട്ടറി പി.എ സജീവൻ മൊമെന്റോ നൽകി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി സുനിൽ കുമാർ (മണപ്പുറം), യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സുഗതൻ ചാണശ്ശേരി, യൂണിയൻ കൗൺസിലർമാരായ കെ.കെ രാജൻ, കെ.ആർ ഉണ്ണിക്കൃഷ്ണൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷണ്മുഖൻ, ഷീബ സുനിൽ എന്നിവർ സംസാരിച്ചു. ചതയം കലാവേദിയുടെ ഭജൻ സന്ധ്യയും നടന്നു. ഗുരുദേവ കൃതികളുടെ ആലാപനവും നടന്നു. ബ്ലാങ്ങാട് ശാഖാ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, മറ്റും വിവിധ ശാഖയിലുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.