kcec
കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് സെന്റർ ജില്ലാ സമ്മേളനം യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ റിസർവ് ബാങ്കിനെ കൂട്ടുപിടിച്ച് മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. കേരള കോ- ഓപറേറ്റീവ് എംപ്ലോയീസ് സെന്റർ ജില്ലാ സമ്മേളനം കൊടകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ ഓൺലൈൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ കാർഷിക വായ്പയുടെ സബ്‌സിഡി നൽകാതെ കേരളത്തെ സാമ്പത്തികമയി തകർക്കുന്നുവെന്ന് യൂജിൻ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ഷോബിൻ തോമസ് അദ്ധ്യക്ഷനായി. ജോർജ്ജ് കെ. തോമസ്, ബഷീർ തൈവളപ്പിൽ, എസ്.ജെ. വാഴപ്പിള്ളി, എ.യു. കുമാരൻ, കെ.കെ. ജിജു എന്നിവർ പ്രസംഗിച്ചു.