കയ്പ്പമംഗലം: മതേരത്വ പാരമ്പര്യം തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ ബി ടീം ആയി കോൺഗ്രസ് മാറിയെന്ന് പി.കെ ബിജു എം.പി. കയ്പ്പമംഗലം മണ്ഡലം ജനമുന്നേറ്റ ജാഥയ്ക്ക് തുടക്കം കുറിച്ച് പൈനൂർ പല്ലയിൽ നിന്നാരംഭിച്ച ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റൻ സി.പി.എം ജില്ലാ കമ്മറ്റിയംഗം പി.എം അഹമ്മദിന് പതാക നൽകി ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബീദലി അദ്ധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപറ്റൻ ജില്ലാ കമ്മിറ്റിയംഗം കെ.വി രാജേഷ് , മാനേജർ കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, നാട്ടിക ഏരിയ കമ്മിറ്റിയംഗം അഡ്വ. വി.കെ ജ്യോതി പ്രകാശ്, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് , ലോക്കൽ സെക്രട്ടറിമാരായ എം. സി ശശിധരൻ, ഷീന വിശ്വൻ എന്നിവർ സംസാരിച്ചു. എടത്തിരുത്തി ലോക്കൽ സെക്രട്ടറി എ.വി സതീഷ് സ്വാഗതവും, സംഘാടക സമിതി കൺവീനർ രാജൻ പൊറ്റേക്കാട്ട് നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ പുളിഞ്ചോട്ടിൽ നിന്ന് ആരംഭിച്ച് ജാഥ വൈകീട്ട് പഞ്ഞംപള്ളിയിൽ സമാപിക്കും. ..