കൊരട്ടി: പഞ്ചായത്തിലെ പാറക്കൂട്ടം ജനകീയ വായനശാലയ്ക്ക് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് ശിലയിട്ടു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ വായനശാലാ പ്രസിഡന്റ് ഷൈന രാജൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി സെക്രട്ടറി പി.എ. ഷോജൻ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.വി. ദാമോദരൻ, സിന്ധു ജയരാജ്, അസി. എൻജിനിയർ ത്രേസ്യാമ്മ, എം.എ.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ രതീഷ് ആർ. മേനോൻ, വായനശാലാ സെക്രട്ടറി പി.എ. സുമേഷ്, പി.വി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.