ഗുരുവായൂർ: ബി.ജെ.പി ഗുരുവായൂർ നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സദസ് സംഘടിപ്പിച്ചു. മഞ്ജുളാൽ പരിസരത്ത് സംഘടിപ്പിച്ച സദസ് ബി.ജെ.പി ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാ കമ്മിറ്റി പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ അദ്ധ്യക്ഷനായി. സ്വീകരണയോഗത്തിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ പി.എം. ഗോപിനാഥ്, ദയാനന്ദൻ മാമ്പുള്ളി, ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.ആർ. അനീഷ് മാസ്റ്റർ, മഹിളാമോർച്ച ജില്ലാ സെക്രട്ടറി ശാന്തി സതീശൻ, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി ദീപ ബാബു, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, ഒരുമനയൂർ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എം. ഭരതൻ, മോഹനൻ ഇച്ചിത്തറ, പ്രമോദ് ആനേടത്ത് തുടങ്ങിയവർ സംസാരിച്ചു.