-minister
ജനമുന്നേറ്റയാത്രയുടെ സമാപന സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യുന്നു.

എരുമപ്പെട്ടി: കേരളം നേടിയ നവോത്ഥാന മൂല്യങ്ങളെ തകർത്തെറിഞ്ഞ് സമത്വം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. വർഗീയതയ്‌ക്കെതിരെ സി.പി.എം കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ജനമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററിൽ നടന്ന സമാപന സമ്മേളനത്തിന് ജാഥാ ക്യാപ്ടൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ബാബു എം. പാലിശ്ശേരി അദ്ധ്യക്ഷനായി. വൈസ് ക്യാപ്ടൻ കുന്നംകുളം നഗരസഭാ ചെയർ പേഴ്‌സൺ സീത രവീന്ദ്രൻ, എസ്. ബസന്ത് ലാൽ, ടി.കെ. വാസു, എം.എൻ. സത്യൻ, കെ.എം. അഷറഫ്, പി.എസ്. പ്രസാദ്, പി.ടി. ദേവസി തുടങ്ങിയവർ സംസാരിച്ചു.