തൃശൂർ: മാടക്കത്തറ സബ് സ്‌റ്റേഷനിൽ ട്രാൻഫോർമറിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് നഗരത്തിലും ജില്ലയിൽ വിവിധയിടങ്ങളിലും വൈദ്യുതി മുടങ്ങി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സബ് സ്‌റ്റേഷനിലെ 110 കെ.വി കറന്റ് ട്രാൻസ്‌ഫോർമറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ 110 കെവി ലൈനിൽ നിന്നു വൈദ്യുതി ലഭിക്കുന്ന എല്ലായിടത്തും വൈദ്യുതി മുടങ്ങി. ട്രാൻസ്‌ഫോർമർ രാത്രിയിൽ തന്നെ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.