ചാവക്കാട്: ബാല്യകാലത്തെക്കുറിച്ചുള്ള ചിന്തകൾ സന്തോഷത്തേക്കാൾ നഷ്ടബോധത്തിന്റേതാണെന്ന് സി.എൻ. ജയദേവൻ എം.പി. കടപ്പുറം ഗവ. വി.എച്ച്.എസ് സ്കൂൾ 2008 ബാച്ച് പ്ലസ് ടു അദ്ധ്യാപക - വിദ്യാർത്ഥി സംഗമം കളിമുറ്റം 2018 അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ അദ്ധ്യക്ഷനായിരുന്നു. മുൻ പി.ടി.എ പ്രസിഡന്റ് സി.എച്ച്. റഷീദ് അദ്ധ്യാപകരെ പൊന്നാട ചാർത്തി ആദരിച്ചു. പ്രശസ്ത കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീൻ, പി.ടി.എ പ്രസിഡന്റ് പി.എം. മുജീബ് തുടങ്ങിയവർ സംസാരിച്ചു. അബൂ താഹിർ സ്വാഗതവും ഇസ്ഹാഖ് നന്ദിയും പറഞ്ഞു.സ്ഹാഖ് നന്ദിയും പറഞ്ഞു.