coupon-vitharanam-
കണിച്ചിയിൽ രാജന്റെ ഭാര്യ ഗീത ചക്കംകണ്ടം ആദ്യ കൂപ്പൺ പൈനാട്ടുമന ഗിരീഷ് നമ്പൂതിരിയിൽ നിന്നും ഏറ്റുവാങ്ങുന്നു.

ചാവക്കാട്: ചക്കംകണ്ടം ശ്രീരാമംകുളങ്ങര ദുർഗാ ഭഗവതി ക്ഷേത്രത്തിൽ മകര സംക്രമം ആഘോഷങ്ങളോട് അനുബന്ധിച്ച് 2019 ജനുവരി 14ന് ലക്ഷദീപം തെളിക്കുന്നതിനായി ലക്ഷദീപത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ക്ഷേത്രാങ്കണത്തിൽ പൈനാട്ടുമന ഗിരീഷ് നമ്പൂതിരി നിർവഹിച്ചു. കണിച്ചിയിൽ രാജൻ ഭാര്യ ഗീത ചക്കംകണ്ടം ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. പാലാത്തേരി മന ഹരിനമ്പൂതിരി മുഖ്യാതിഥിയായി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് എ.എ. ശിവരാമൻ, പ്രൊഫസർ സി.സി. വിജയൻ, ബാബു കരുത്താറൻ, സി.ആർ. നിർമൽ, വിനോദ് പാണ്ടരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.