തൃശൂർ : ജാതി സംഘടനകളെ എന്നും തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് സി.പി.എമ്മെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരെ കോർപറഷൻ ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പട്ടികജാതി സമൂഹത്തെയും പിന്നാക്ക വിഭാഗങ്ങളെയും തകർത്ത പാരമ്പര്യമാണ് സി.പി.എമ്മിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ,പി.എസ് ശ്രീരാമൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.കെ അനീഷ് കുമാർ,കെ.പി ജോർജ്, എ. ഉണ്ണികൃഷ്ണൻ, രവികുമാർ ഉപ്പത്ത്, അഡ്വ. ഉല്ലാസ് ബാബു, സുരേന്ദ്രൻ ഐനിക്കുന്നത്ത്, വിൻഷി അരുൺകുമാർ, കെ. മഹേഷ്, പ്രമീള സുദർശൻ, പി. ഗോപിനാഥ്, ഇ.വി കൃഷ്ണൻ നമ്പൂതിരി, അനീഷ് ഇയ്യാൽ, സർജു തൊയക്കാവ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. . .