cn-jayadevan
കാരമുക്ക് ചിദംബരം ക്ഷേത്രത്തിലെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ കമ്മിറ്റി രൂപികരണ യോഗത്തിന്റെ ഉദ്ഘാടനം സി.എൻ .ജയദേവൻ എം. പി നിർവഹിക്കുന്നു.

കാഞ്ഞാണി : കാരമുക്ക് ചിദംബര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരു ദേവൻ ദീപ പ്രതിഷ്ഠ നടത്തിയിട്ട് 100 വർഷം തികയുന്നു . ഇതോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ശത വാർഷിക ആഘോഷത്തിനായുള്ള സ്വാഗത സംഘം രൂപീകരണവും നടന്നു .

2019 മേയ് 15 മുതൽ 2020 മേയ് 15 വരെയാണ് ശത വാർഷികം. ശതവാർഷിക സ്മാരക മന്ദിരം ഇതിന്റെ ഭാഗമായി നിർമ്മിക്കും. സ്കൂൾ ഗ്രൗണ്ട് നവീകരണം, പ്രഭാഷണങ്ങൾ , സർവമത സമ്മേളനം , വിശേഷാൽ ക്ഷേത്ര പൂജാദി കർമ്മം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. വാർഷികാഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സി.എൻ ജയദേവൻ എം. പി നിർവഹിച്ചു . ശ്രീ നാരായണ ഗുപ്ത സമാജം പ്രസിഡന്റ് സുരേഷ് ബാബു വന്നേരി ചടങ്ങിൽ അദ്ധ്യക്ഷനായി . സ്വാമി ധർമ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി . മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി , സിജി മോഹൻദാസ് , പി.ബി ഹരിദാസ് , കെ. കെ ഗോപി , പി.കെ വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു. . .