gvr-news-photo
ഗുരുവായൂർ നഗരസഭ തൈക്കാട് നിർമിച്ച മൃഗാശുപത്രി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: ക്ഷീരമേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് പ്രളയം തിരിച്ചടിയായെന്ന് മന്ത്രി കെ. രാജു. 300 കോടിയുടെ നഷ്ടമാണ് മൃഗസംരക്ഷണ മേഖലയിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ നഗരസഭ തൈക്കാട് നിർമിച്ച മൃഗാശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൃഗാശുപത്രിക്കായി 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയ പ്രൊഫ. നെന്മിനി നീലകണ്ഠൻ ഭട്ടതിരിപ്പാടിന് മന്ത്രി ഉപഹാരം നൽകി. നഗരസഭാദ്ധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി അദ്ധ്യക്ഷയായി. ഉപാദ്ധ്യക്ഷൻ കെ.പി. വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മരായ നിർമല കേരളൻ, കെ.വി. വിവിധ്, ടി.എസ്. പ്രതിപക്ഷ നേതാവ് എ.പി. ബാബു, സെക്രട്ടറി വി.പി. ഷിബു എന്നിവർ സംസാരിച്ചു.