foot-ball
പരിശീലന ക്യാമ്പിന്റെ ഉദ്‌ഘാടനം ബി;ബ്ലോക്ക് പ്രസിഡന്റ് എസ്.ബസന്ത് ലാൽ നിർവ്വഹിക്കുന്നു.

എരുമപ്പെട്ടി: കാശ്മീരിൽ നടക്കുന്ന ദേശീയ സ്‌കൂൾ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17 ടീമിന്റെ പരിശീലന ക്യാമ്പ് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 18 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ആന്റണി ജോർജ്ജ്, പി. ദിലീപ് എന്നിവരാണ് പരിശീലകർ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ കല്യാണി എസ്. നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന അസീസ്, കായിക അദ്ധ്യാപകൻ മുഹമ്മദ് ഹനീഫ, പി.ടി.എ പ്രസിഡന്റ് കുഞ്ഞുമോൻ കരിയന്നൂർ, എസ്.എം.സി ചെയർമാൻ ബാബു ജോർജ്ജ്, പ്രിൻസിപ്പൽ സി.എം. പൊന്നമ്മ, എച്ച്.എം എ.എസ്. പ്രേംസി, എം.എ. ഉസ്മാൻ, ഫ്രാങ്കോ മാസ്റ്റർ, എം.സി. നിഷാർ, എൻ.എം. അസീസ് , എം.യു. കബീർ, സുധീഷ് പറമ്പിൽ, എം.യു. ലത്തീഫ് എന്നിവർ പങ്കെടുത്തു.