seminar
ചാവക്കാട് നഗരസഭ ജനകീയാസൂത്രണ വികസന സെമിനാർ സി.എൻ.ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നത് നീണ്ടുപോവുകയാണെന്ന് സി.എൻ. ജയദേവൻ എം.പി. 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള നഗരസഭയുടെ 2019- 20 വാർഷിക പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനുള്ള ചാവക്കാട് നഗരസഭാ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുദാസ് കയറണമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അദാനിയായാലും മറ്റാരായാലും വീട്ടിലേക്ക് ഗ്യാസ് കിട്ടണമെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ അദ്ധ്യക്ഷനായി. ഉപാദ്ധ്യക്ഷ മഞ്ജുഷ സുരേഷ്, പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, സബൂറ ബക്കർ, എ.സി. ആനന്ദൻ, കൗൺസിലർ കെ.എസ്. ബാബുരാജ്, സെക്രട്ടറി ഡോ. ടി.എൻ. സിനി എന്നിവർ പ്രസംഗിച്ചു.