തൃശൂർ: ചിത്ര കലാകാരൻ പ്രിൻസ് തോന്നക്കലും 35 ശിഷ്യകളും ചേർന്ന് 'മ്യൂറൽ മഹാഭാരതം' എന്ന പേരിൽ ചിത്ര പ്രദർശനം നടത്തുന്നു. ചിന്മയ മിഷന്റെ നേതൃത്വത്തിൽ നാളെ മുതൽ ഡിസംബർ രണ്ടു വരെ തൃശൂർ നീരാഞ്ജലി ഹാളിലാണ് പ്രദർശനം ഒരുക്കുന്നത്. ദിവസവും രാവിലെ 9.30 മുതൽ രാത്രി 7.30 വരെയായിരിക്കും പ്രദർശനമെന്ന് ചിത്രകാരൻ പ്രിൻസ് തോന്നക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
മഹാഭാരതത്തെ മ്യൂറൽ ചിത്രകലയിലൂടെ ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ചിത്രകാരികളായ ഇന്ദു വട്ടേക്കാട്, വി.സി ബിന്ദു എന്നിവർ പറഞ്ഞു. തൃശൂരിലേത് മഹാഭാരതത്തിന്റെ നാലാമത്തെ പ്രദർശനമാണ്. ചിന്മയ മിഷൻ സെക്രട്ടറി സി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് പി. കൃഷ്ണകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. . .