cpm
സി.പി.എം കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന ജന മുന്നേറ്റ കാൽനട ജാഥക്ക് പൂപ്പത്തിയിൽ നൽകിയ സ്വീകരണ യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ് സംസാരിക്കുന്നു.

മാള : ജനവിരുദ്ധ കേന്ദ്ര നയങ്ങളിലും വർഗീയതയിലും പ്രതിഷേധിച്ച് സി.പി.എം കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ജന മുന്നേറ്റ കാൽനട ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ ഡേവിസാണ് മണ്ഡലത്തിലെ 46 കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന ജാഥ നയിക്കുന്നത്. കൊടുങ്ങല്ലൂരിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. വിവിധ കേന്ദ്രങ്ങളിൽ പാർട്ടി നേതാക്കളും ബഹുജന സംഘടനാ പ്രതിനിധികളും രാഷ്ട്രീയ വിശദീകരണം നടത്തി. ജാഥയോടൊപ്പം വിവിധ കലാപരിപാടികൾ നടന്നു.