ചാവക്കാട്: കണ്ണൂരിൽ നടന്ന ശാസ്ത്ര സാമൂഹിക ശാസ്ത്ര ഗണിത ഐ.ടി പ്രവൃത്തി പരിചയ മേളയിൽ വി.ബി. ദിയ, റോസ് മരിയ നിക്‌സൺ (സയൻസ് സ്റ്റിൽ മോഡൽ), നിഹ റോസ് സോജൻ, സ്‌നിയ സ്റ്റാൻലി(സയൻസ് ഗ്രൂപ്പ് പ്രോജക്ട്), അരൂപ പ്രദീപ്(പ്രാദേശിക ചിത്രരചന), ഐയിഷ ജാമിയ, എൻ.എ. പാർവതി(മാത്‌സ് ഗ്രൂപ്പ് പ്രോജക്ട്), ജിൽന സി.ജെ(മാത്സ് പസ്സിൽ), ഹൃദി വേണുഗോപാൽ (പാവ നിർമ്മാണം), അനുപമ സി.എം (മലയാളം ടൈപ്പിംഗ്) എന്നിവർ സംസ്ഥാന ജേതാക്കളായി. മമ്മിയൂർ ലിറ്റിൽഫ്‌ളവർ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥിനികൾ ആണ്.