organic-manure
കടപ്പുറം ഗ്രാമ പഞ്ചായത്തിൽ കർഷകർക്ക് ജൈവവള വിതരണം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കർഷകർക്കുള്ള ജൈവ വളവിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന അദ്ധ്യക്ഷയായി. കെ.ഡി. വീരമണി, വി.എം. മനാഫ്, ഷംസിയ തൗഫീഖ്, പി.വി. ഉമ്മർകുഞ്ഞി, എം.കെ. ഷൺമുഖൻ, പി.എ. അഷ്‌കറലി,നിത വിഷ്ണുപാൽ, ജോസഫ്, ആശിഷ്, ഖദീജ,വത്സല തുടങ്ങിയവർ സംസാരിച്ചു. അഷറഫ് വട്ടേക്കാട്, എ.കെ. മുനീർ തുടങ്ങിയവർ വളം ഏറ്റുവാങ്ങി.