dhesiya-patha-samaram
പെമ്പിളൈ ഒരുമ സമര നായിക ഗോമതി സമരപന്തലിൽ സംസാരിക്കുന്നു

ചാവക്കാട്: ജനങ്ങളെ കുടിയിറക്കി ചുങ്കപ്പാത നിർമ്മിക്കാൻ ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധിച്ച് തിരുവത്ര കോട്ടപ്പുറത്ത് നടക്കുന്ന സത്യഗ്രഹ സമരത്തിന്റെ 19-ാം ദിവസമായ ഇന്നലെ പെമ്പിളൈ ഒരുമ സമര നായികമാരായ ഗോമതിയും ലൈലയും, ആനവിഴുങ്ങി സമരനായകൻ മിഷോ തുടങ്ങിയവരും സമരപ്പന്തലിൽ എത്തി. വി. സിദ്ദിഖ് ഹാജി അദ്ധ്യക്ഷനായി. ഇ.വി. മുഹമ്മദാലി, എൻ.എസ്. വേലായുധൻ, കമറുദീൻ പട്ടാളം, ഷറഫുദീൻ എന്നിവർ സംസാരിച്ചു.