ചാലക്കുടി: കേരള സ്റ്റാർട്ട് അപ്പ് മിഷൻ, സ്റ്റാർട്ട് അപ്പ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രൊജക്ട് അവതരണത്തിൽ ചാലക്കുടിയിലെ കെ.എസ്. രാഹുലിന് രണ്ടാം സ്ഥാനം. സിറിഞ്ചിന്റെ ഉപയോഗം ഒറ്റത്തവണയിലാക്കി ലോക്ക് ചെയ്യുന്ന സംവിധാനം കണ്ടെത്തിയതിനാണ് അമ്പതിനായിരം രൂപയുടെ രണ്ടാം സ്ഥാനം ലഭിച്ചത്. ഇഞ്ചക്‌ഷൻ വേദന രഹിതവും മരുന്നിൽ കുമിളകൾ ഇല്ലാതാക്കുന്ന രൂപമാറ്റവും രാഹുലിന്റെ പ്രോജക്ടിലുണ്ട്. മുവാറ്റുപുഴ ഇസാറ്റ് എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ രാഹുൽ കൂടപ്പുഴ കാട്ടുപറമ്പിൽ സുബ്രൻ - സരസ്വതി ദമ്പതികളുടെ മകനാണ്.