janamunetta-jadha

സി.പി.എം നാട്ടിക മണ്ഡലം ജനമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം കോതകുളത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: സി.പി.എം നാട്ടിക മണ്ഡലം ജനമുന്നേറ്റ യാത്രയ്ക്ക് ആവേശകരമായ സമാപനം. വലപ്പാട്. തൃപ്രയാർ പോളി ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥ വലപ്പാട്ട് കോതകുളത്ത് സമാപിച്ചു. സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാർ ഇ.കെ. തോമസ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ പി.ആർ. വർഗീസ്, വൈസ് ക്യാപ്ടൻ കെ.കെ. ശ്രീനിവാസൻ, മാനേജർ കെ.വി. പീതാംമ്പരൻ, പി.സി. ശ്രീദേവി, ബീന അജയഘോഷ്, കെ.കെ. അനിൽ, വി.ഡി. പ്രേം പ്രസാദ്, എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വി.ആർ. ബാബു സ്വാഗതവും കെ.കെ. ജിനേന്ദ്ര ബാബു നന്ദിയും പറഞ്ഞു.