ഒല്ലൂർ: നടത്തറ അച്ചൻകുന്നിൽ കിണറ്റിൽ വീണ് ചത്ത നായയെ കരക്ക് കയറ്റാൻ ഇറങ്ങിയ ഗൃഹനാഥൻ തലയിലേക്ക് തുടിക്കാൽ വീണ് മരിച്ചു. കാളകുന്ന് പൊട്ടൻമലയിൽ പാപ്പു എന്ന ഔസേപ്പ് (65) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുന്നോടെയായിരുന്നു അപകടം. കുലിപണിക്കാരനായ ഔസേപ്പ് അച്ചൻകുന്നിൽ പണിക്ക് വന്ന വീട്ടിലെ കിണറ്റിൽ വീണ് ചത്ത നായയെ കരക്ക് കയറ്റാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ കോൺക്രിറ്റ് തുടിക്കാൽ ഒടിഞ്ഞ് ഔസേപ്പിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഔസേപ്പ് കിണറ്റിൽ വെച്ച് തന്നെ മരിച്ചു.
ഭാര്യ: ഡെയ്‌സി. മക്കൾ: എബി, ബ്ലസ്സി, സുബി. മരുമക്കൾ: സുജി, ബിനോഷ്, ബിജു.