ചാലക്കുടി: പൂലാനിയിൽ ഭീമൻ നിശാശലഭത്തെ കണ്ടെത്തി. പൂലാനി നിലംപതിയിലാണ് ഈ സൗന്ദര്യ റാണിയെത്തിയത്. ഏഷ്യയിലെ നിശാശലഭങ്ങളിൽ ഏറ്റവും വലുപ്പമുള്ള ഇതിന്റെ ശാസ്ത്രീയ നാമം അറ്റാകുസ് അറ്റലസ് എന്നാണ്. ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും വനത്തിൽ മാത്രം കണ്ടുവരുന്ന ഇവ ചിലപ്പോൾ നാട്ടിൽപുറങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. പെൺ ശലഭത്തിനായിരിക്കും കൂടുതൽ വലുപ്പം. മുപ്പത് സെന്റീ മീറ്ററോളം വലുപ്പം വയ്ക്കാറുള്ള ഇവ തന്നെയാണ് അഴകിലും മുന്നിൽ. 24 സെന്റീ മീറ്റർ വലുപ്പമുള്ള പെൺശലഭത്തെയാണ് പൂലാനിയിൽ കണ്ടെത്തിയത്.