തൃ​ശൂ​ർ​:​ ​രാ​മ​വ​ർ​മ്മ​പു​രം​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലെ​ ​കു​ള​ത്തി​ൽ​ ​കു​ളി​ക്കാ​നി​റ​ങ്ങി​യ​ ​ര​ണ്ട് ​കു​ട്ടി​ക​ളെ​ ​മു​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​വ​നി​താ​ ​സീ​നി​യ​ർ​ ​പൊ​ലീ​സ് ​ഒാ​ഫീ​സ​ർ​ ​പ്രീന അഗുലിന്റെ​ മ​ക​ൻ​ ​അ​ഭി​മ​ന്യൂ​(9​),​ ​ഇ​ന്ത്യ​ ​റി​സ​ർ​വ് ​ബ​റ്റാ​ലി​യ​ൻ​ ​എ.​എ​സ്.​ഐ​:​ ​അ​തു​ലി​ന്റെ​ ​മ​ക​ൻ​ ​അച്യുത് കൃ​ഷ്ണ​(​അ​ച്ചു​-7​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​സ്കൂ​ൾ​ ​വി​ട്ടു​വ​ന്ന​ ​കു​ട്ടി​ക​ൾ​ ​വീ​ട്ടു​കാ​ര​റി​യാ​തെ​ ​കു​ള​ത്തി​ൽ​ ​കു​ളി​ക്കാ​നാ​യി​ ​പോ​കു​ക​യാ​യി​രു​ന്നു.
കു​ട്ടി​ക​ളെ​ ​കാ​ണാ​താ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ​കു​ള​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​രാ​ത്രി​ ​എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ഫ​യ​ർ​ഫോ​ഴ്സും​ ​അ​ക്കാ​ഡ​മി​ ​സ്വി​മ്മിം​ഗ് ​വി​ഭാ​ഗ​ത്തി​ലെ​ ​പൊ​ലീ​സു​കാ​രും​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​ദ​യ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും​ ​മ​രി​ച്ചി​രു​ന്നു.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​ഇ​ന്ന് ​പോ​സ്റ്റ്മോ​ർ​ട്ടം​ ​ന​ട​ത്തി​യ​തി​നു​ശേ​ഷം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​ട്ടു​കൊ​ടു​ക്കും.​ ​വി​ല്ല​ടം​ ​ഗ​വ.​ ​സ്കൂ​ളി​ലെ​ ​അ​ഞ്ചാം​ ​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​അ​ഭി​മ​ന്യൂ.​ ​പാ​ടൂ​ക്കാ​ട് ​കോ​-​ഒാ​പ​റേ​റ്റീ​വ് ​സ്കൂ​ളി​ലെ​ ​ര​ണ്ടാം​ ​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​അ​ജു.
പൊ​ലീ​സ് ​ക്വാ​ട്ടേ​ഴ്സി​നോ​ട് ​ചേ​ർ​ന്ന് ​കാ​ൻ്റീ​ന് ​സ​മീ​പ​ത്താ​ണ് ​കു​ളം.​ ​കൃ​ഷി​ ​ആ​വ​ശ്യ​ത്തി​നാ​യി​ ​ഇൗ​ ​കു​ള​ത്തി​ലെ​ ​വെ​ള​ള​മാ​ണ് ​ഉ​പ​യോ​ഗി​ക്കാ​റു​ള​ള​ത്.​ ​ചെ​ളി​ ​ഉ​ള​ള​തി​നാ​ൽ​ ​വെ​ള​ളം​ ​കു​ളി​ക്കാ​നാ​യി​ ​ഉ​പ​യോ​ഗി​ക്കാ​റി​ല്ല.​ ​കു​ള​ത്തി​ന്റെ പ​രി​സ​രം​ ​കാ​ടു​പി​ടി​ച്ചു​ ​കി​ട​ക്കു​ക​യാ​ണ്.​ ​വി​യ്യൂ​ർ​ ​പൊ​ലീ​സ് ​മേ​ൽ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചു.