തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ചുള്ള സംഗീതോത്സവം തുടരുന്നു. വെള്ളിയാഴ്ച 100ലധികം പേർ സംഗീതോത്സവത്തിൽ പങ്കെടുത്തു. സംഗീതോത്സവം ഇന്നും തുടരും. ഇന്നലെ വൈകീട്ട് 7.30ന് ചാവക്കാട് മാരാർ ക്ഷേമസഭ നേത്യത്വത്തിൽ കേളീതരംഗം നടന്നു. രാത്രി 8.30ന് തിരുവാതിരക്കളിയും ഉണ്ടായി. ഇന്ന് വൈകീട്ട് 5.30ന് ശ്രീരാമകീർത്തന മഞ്ജരി (കർണ്ണാട്ടിക്) ശ്രീദേവി എസ്. രാജ് അവതരിപ്പിക്കും. രാത്രി ഏഴിന് ചെന്നൈ കലാക്ഷേത്ര രേഖ മേനോനും സംഘവും അവതരിപ്പിക്കുന്ന ന്യത്തന്യത്ത്യങ്ങൾ അരങ്ങേറും.