lps-kanchinada

കല്ലറ: കാഞ്ചിനട ഗവൺമെന്റ് എൽ.പി സ്‌കൂളിനെ യു.പി സ്‌കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. സ്‌കൂളിനെ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇതിനായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല.

75 വർഷം മുമ്പാണ് കാഞ്ചിനടയിൽ ഗവൺമെന്റ് എൽ.പി സ്‌കൂൾ അനുവദിച്ചത്. ഇതിനോടൊപ്പം അനുവദിച്ച പല സ്‌കൂളുകളും ഇതിനകം അപ്പർ പ്രൈമറിയായി. എന്നാൽ ഇത് മാത്രം ഇപ്പോഴും എൽ.പി സ്‌കൂളായി തുടരുന്നു. പാങ്ങോട് പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ നിലവിൽ നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. തുടർ പഠനത്തിന് സൗകര്യം ഇല്ലാത്തതിനാൽ പ്രദേശത്തെ നല്ലൊരു വിഭാഗം രക്ഷാകർത്താക്കളും കുട്ടികളെ അകലെയുള്ള സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ചേർക്കുകയാണ്. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ അധികവും. റോഡരികിൽ അര ഏക്കർ സ്ഥലം സ്‌കൂളിന്റെ വകയായി ഉണ്ട്. അപ്പർ പ്രൈമറിയായി അപ്‌ഗ്രേഡ് ചെയ്താൽ പുതിയ കെട്ടിടം നിർമ്മിക്കാൻ വേറെ സ്ഥലം കണ്ടത്തേണ്ട ആവശ്യമില്ല. കാഞ്ചിനടയ്ക്ക് സമീപം ഹൈസ്കൂളുകളോ, അപ്പർ പ്രൈമറി സ്കൂളുകളോ ഇല്ല. ഇത് കാരണം ഇവിടെ നിന്നും