img444

നെയ്യാറ്റിൻകര: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനമായ ഇന്നലെ നാടെങ്ങും ഇന്ദിരാ അനുസ്മരണ ചടങ്ങുകൾ നടന്നു. കുന്നത്തുകാൽ ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഡി.സി.സി മുൻ പ്രസിഡന്റ് അഡ്വ. എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സന്തോഷ്, വണ്ടിത്തടം പത്രോസ്, കാരക്കോണം ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.

കവളാകുളം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം മണ്ഡലം പ്രസിഡന്റ് പി.സി. പ്രതാപ് ഉദ്ഘാടനം ചെയ്തു. കവളാകുളം സന്തോഷ്, സിന്തിൽ, നെയ്യാറ്റിൻകര രാജേഷ്, ഉദയൻ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ടീച്ചേഴ്സ് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് അരുവിപ്പുറം സത്യദേവന്റെ അദ്ധ്യക്ഷതയിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം ഇന്ദിരാലയം ഹരി ഉദ്ഘാടനം ചെയ്തു. എ.കെ. പുരുഷോത്തമൻ, തലയൽ പ്രകാശ്, ഇളവനിക്കര സാം, ഇരുമ്പിൽ വിജയൻ, കമുകിൻകോട് സുരേഷ്, ഗിരിജാംബിക, രേഖ തുടങ്ങിയവർ പങ്കെടുത്തു.