alakunnam-road

മലയിൻകീഴ് : അലകുന്നത്തുനിന്ന് ഭജനമഠം-പ്ലാവിളക്കോണത്തേക്കുള്ള നടവരമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീതിയേറിയ മൺപാതയാക്കി മാറ്റി.അഞ്ച് അടി വീതിയും ഒരു കിലോമീറ്റർ ദൈർഘ്യവുമുള്ള റോഡിന് സ്വാമി വിവേകാനന്ദ നഗറെന്ന് നാമകരണവും ചെയ്തു.വാർഡ് അംഗം സി.എസ് അനിൽ കഴിഞ്ഞ ദിവസം റോഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഇതോടെ പ്ലാവിളക്കോണം പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി.സ്ത്രീകൾ വെട്ടിത്തുറന്ന ഈ മൺപാത ടാർ ചെയ്യുന്നതിന് 5 ലക്ഷം രൂപ വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് വാർഡ് അംഗം സി.എസ് അനിൽ പറഞ്ഞു.കൺവീനർ പ്രസന്നകുമാരി, സി.ഡി.എസ് അംഗം ഗീതകുമാരി എന്നിവരുടെ നേതൃത്വത്തിൽ നാല്പത് ദിവസം കൊണ്ടാണ്റോഡ് നിർമ്മിച്ചത്..