ksrtc

കഴക്കൂട്ടം: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റു. കഴക്കൂട്ടം മാർക്കറ്റ് ജംഗ്ഷന് സമീപം ഇന്നലെ രാത്രി 11.20 ഒാടെയാണ് അപകടം. തമിഴ്നാട് സ്വദേശി വിഘ്നേഷ് ആണ് (26) മരിച്ചത്. കാർത്തിക് ആണ് പരിക്കേറ്റയാൾ. ഇരുവരും ടെക്നോപാർക്കിലെ ജീവനക്കാരാണ്. പരിക്കേറ്റ കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തു.