img222

നെയ്യാ​റ്റിൻകര: ജെ.ബി.എസിൽ നഗരസഭ നിർമ്മിച്ച ഓഡി​റ്റോറിയത്തിന്റെ ഉദ്ഘാടനവും ഹൈസ്‌കൂൾ ലൈബ്രററികൾക്കുള്ള പുസ്തകവിതരണവും മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ നാല്പത്തിയെണ്ണായിരം ക്ലാസ്‌മുറികൾ ഹൈടെക്ക് ആക്കുന്ന പ്രവർത്തനം ത്വരിതഗതിയിൽ പൂർത്തിയാക്കുകയാണ്. സ്‌കൂളുകൾ നിലവാരത്തിലേക്ക് ഉയർത്തുന്നതോടൊപ്പം അധ്യാപകർക്കും സവിശേഷമായ പരിശീലനം നല്കുന്നതായും മന്ത്രി പറഞ്ഞു. ഹൈസ്‌കൂളുകൾക്കുള്ള ലൈബ്രററി പുസ്തകങ്ങളുടെ വിതരണം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു .നഗരസഭ ചെയർപേഴ്‌സൺ ഡബ്ലിയു.ആർ. ഹീബ അദ്ധ്യക്ഷയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺമാരായ എം. അലിഫാത്തിമ. എൻ.കെ. അനിതകുമാരി ജി. സുകുമാരി, കെ.പി. ശ്രീകണ്ഠൻ നായർ, ടി.എസ്. സുനിൽകുമാർ, കൗൺസിലർ ലളിത, പി.ടി.എ പ്രസിഡന്റ് സതീഷ്. സി പ്രഥമാദ്ധ്യാപിക കുമാരി ഷൈലജ ടി.വി. എന്നിവർ പങ്കെടുത്തു.