കാട്ടാക്കട: പേയാടിനുത്ത് വീട് വാടകയ്ക്കെടുത്ത് ചാരായം വാറ്റിയും സ്പിരിറ്റ് നേർപ്പിച്ച് ചാരായമാക്കിയും വില്പപന നടത്തിയിരുന്ന നാലംഗ സംഘം പിടിയിൽ. മലവിള സ്വദേശി വിനോദ്(35), പേയാട് സ്വദേശി സുധി സുരേഷ് (29), സൂസൻ എന്ന സാം വൽസലം(35), ചെമ്പൂര് സ്വദേശി തമ്പി എന്ന ചന്ദ്രൻ (46) എന്നിവരാണ് പിടിയിലായത്.
കാട്ടാക്കട തുങ്ങാം പേയാട്, ചെമ്പൂര് ഭാഗങ്ങളിൽ എക്‌സൈസ് ഷാഡോയും ഇന്റലിജൻസും സംയുക്തമായിട്ടാണ് റെയിഡ് നടത്തിയത്. റെയിഡിൽ 30 ലിറ്റർ സ്പിരിറ്റും 16 ലിറ്റർ ചാരായവും 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും 2 വാഹനങ്ങളും എക്സൈസ് പിടികൂടുകയുംചെയ്തു. വ്യാജവാറ്റ് കേന്ദ്രത്തെക്കുറിച്ച് അറിവ് കിട്ടിയതിനെ തുടർന്ന് പ്രതികളെ 15 ദിവസത്തിലധികം എക്സൈസിന്റെ ഷാഡോ ടീം നിരീഷണം നടത്തിയാണ് പിടികൂടിയത്. നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ വൈ. ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ ഇൻസ്പെക്ടർ കോമളൻ, പ്രിവന്റീവ് ഓഫീസർമാരായ ഷാജു, ഗോപകുമാർ, രാജേഷ്, ബിജു കുമാർ, സിവിൽ എക്സൈസ് ആഫീസർമാരായ വിശാഖ്, ഹരിപ്രസാദ്, രഞജിത്, ശങ്കർ, അഖിൽ, സുരേഷ്, സനൽ എന്നിവർ പങ്കെടുത്തു.