atl01nc

ആറ്റിങ്ങൽ : തോന്നയ്‌ക്കൽ സായിഗ്രാമത്തിൽ സത്യസായി ബാബയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന 108 മണിക്കൂർ സായി സംഗീതോത്സവം ഗായിക കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ,​ ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ,​ ഇളമ്പ ഉണ്ണിക്കൃഷ്ണൻ,​ മഞ്ചു പ്രദീപ്,​ സന്ധ്യ സുജയ്,​ സിന്ധുകുമാരി,​ വൈക്കം വേണുഗോപാൽ,​ ആനന്ദ് ശിവറാം,​ നീലകണ്ഠൻ,​ ഡോ. വി. വിജയൻ,​ ഇ.എസ്. അശോക് കുമാർ,​ സി.കെ. രവി,​ ബി. ജയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.