padeyam

മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെ വിശപ്പ്‌ രഹിത ജില്ല എന്ന പദ്ധതിയായ ' പാഥേയം ' കേരള പിറവി ദിനത്തിൽ ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു ഉദ്‌ഘാടനം ചെയ്തു. മംഗലപുരം ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് വേങ്ങോട് മധുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി സ്വാഗതം പറഞ്ഞു . പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ഷാനിബ ബീഗം, വൈസ് പ്രസിഡന്റ് അഡ്വ. എം. യാസിർ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. കവിത,, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാനവാസ്‌, ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. ജയ, കെ. എസ്. അജികുമാർ, കെ. ഗോപിനാഥൻ, വേണുഗോപാലൻ നായർ, സി. ജയ്മോൻ, സുധീഷ്‌ ലാൽ, ലളിതാംബിക, ഉദയകുമാരി, സി.പി. സിന്ധു, എൽ. മുംതാസ്, അമൃത, തങ്കച്ചി, ദീപ സുരേഷ്, അസിസ്റ്റൻഡ് സെക്രട്ടറി സുഹാസ് ലാൽ, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, സി. ഡി. എസ് വൈസ് ചെയർപേഴ്‌സൺ സുജിത എന്നിവർ പങ്കെടുത്തു.