election

തിരുവനന്തപുരം: സംസ്ഥാ​നത്തെ 14 ജില്ല​ക​ളിലെ 39 തദ്ദേ​ശ​സ്വ​യം​ഭ​രണ വാർഡു​ക​ളിൽ നവംബർ 29-ന് ഉപ​തി​ര​ഞ്ഞെ​ടുപ്പ് നട​ക്കും. 12 ജില്ല​ക​ളിലെ 27 ഗ്രാമ​പ​ഞ്ചാ​യത്ത് വാർഡു​ക​ളി​ലും, എറ​ണാ​കു​ളം, പാല​ക്കാ​ട്, മല​പ്പുറം, കോഴി​ക്കോ​ട്, കണ്ണൂർ ജില്ല​ക​ളിലെ ഓരോ ബ്ലോക്ക്പഞ്ചാ​യത്ത് വാർഡു​ക​ളിലും, പത്ത​നം​തിട്ട ജില്ല​യിലെ രണ്ട്, എറ​ണാ​കു​ളം, തൃശ്ശൂർ, മല​പ്പു​റം, വയനാട് ജില്ല​ക​ളിലെ ഓരോ നഗ​ര​സഭാ വാർഡു​ക​ളി​ലും തിരു​വ​ന​ന്ത​പുരം കോർപ്പ​റേ​ഷ​നിലെ ഒരു വാർഡി​ലു​മാണ് നവംബർ 29-ന് ഉപ​തി​ര​ഞ്ഞെ​ടുപ്പ്.

മാതൃകാപെരു​മാ​​റ്റ​ചട്ടം നില​വിൽ വന്നു. തിര​ഞ്ഞെ​ടുപ്പ് വിജ്ഞാ​പനം ഈ മാസം 5​-ന് പുറ​പ്പെ​ടു​വിക്കും, നാമ​നിർദ്ദേശ പത്രിക 12 വരെ സമർപ്പിക്കാം. സൂക്ഷ്​മ​പ​രി​ശോ​ധന 13-ന് നടക്കും.സ്ഥാനാർത്ഥി​ത്വം പിൻവ​ലി​ക്കാ​നുള്ള അവ​സാന ദിവസം 15 ആണ്. വോട്ടെ​ടുപ്പ് നവംബർ 29-ന് രാവിലെ 7 മണിക്ക് ആരം​ഭിച്ച് വൈകിട്ട് 5-ന് അവ​സാ​നി​ക്കും. വോട്ടെ​ണ്ണൽ 30​-ന് രാവിലെ 10​-ന് നട​ക്കുമെന്ന് സംസ്ഥാന തിര​ഞ്ഞെ​ടുപ്പ് കമ്മിഷ​ണർ വി. ഭാസ്‌ക​രൻ അറി​യി​ച്ചു.