photo-1

വിഴിഞ്ഞം : നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന 25 അടി താഴ്ചയുള്ള കക്കൂസ് കുഴിയിൽ വീണ് വീട്ടമ്മയുടെ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു. മുല്ലൂർ വാലൻ വിള തുണ്ടു വിള വീട്ടിൽ ലതയ്‌ക്കാണ് (42) പരിക്കേറ്റത്. അഗ്നിശമന സേനയാണ് ഇവരെ രക്ഷിച്ചത്. തുട‌ർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് ശേഷമായിരുന്നു അപകടം. സമീപത്ത് കെട്ടിയിരുന്ന ആടിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലത കാൽവഴുതി കുഴിയിൽ വീണത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ, ലീഡിംഗ് ഫയർമാൻമാരായ ശശികുമാർ, അനീഷ്, ഫയർമാൻമാരായ സജീഷ് ജോൺ, സജിൻ ജോസ്, സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.