വൈവ വോസി
നാലാം സെമസ്റ്റർ എം.എ തമിഴ് പരീക്ഷയുടെ വൈവാവോസി (യൂണിവേഴ്‌സിറ്റി കോളേജിൽ) 12 നും നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ വൈവാവോസി 9, 12 തീയതികളിലും നടത്തും.
ടൈംടേബിൾ
നാലാം സെമസ്റ്റർ എം.എസ് സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവാവോസി പരീക്ഷകൾ 12 മുതൽ 26 വരെ അതതു കോളേജുകളിൽ നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി ബോട്ടണി (കോംപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 5 മുതൽ 8 വരെ അതതു കോളേജുകളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 8 മുതൽ 19 വരെ നടത്തും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 21 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് സയൻസ് കരിയർ റിലേറ്റഡ് (ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ആർക്ക് ഡിഗ്രി സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.കോം കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഗ്രേസ് മാർക്ക്
2018 ഏപ്രിലിൽ ബി.എ/ബി.എസ്.സി/ബി.കോം സി.ബി.സി.എസ് പരീക്ഷ പാസായതും ഗ്രേസ് മാർക്ക് ഡിഗ്രി മാർക്കിനോട് കൂട്ടിച്ചേർക്കാനുളളതുമായ വിദ്യാർത്ഥികൾ ഇതിനുളള അപേക്ഷ 17 ന് മുമ്പ് സർവകലാശാലയുടെ പരീക്ഷാവിഭാഗത്തിൽ എത്തിക്കണം.
അപേക്ഷ ക്ഷണിക്കുന്നു
ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇംഗ്ലീഷിലെ സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗിൽ നടത്തുന്ന 'Spoken English Skill Development' (3 മാസം) കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫീസ് 2500 രൂപ. അപേക്ഷ സർവകലാശാല വെബ്‌സൈറ്റിൽ. അവസാന തീയതി 9 വൈകിട്ട് 4 മണി വരെ. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം 'ദ ഡയറക്ടർ, സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, ഇൻസ്റ്റിറ്റിറ്റിയൂട്ട് ഒഫ് ഇംഗ്ലീഷ്, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം - 34'
ബിരുദാനന്തരബിരുദം : പ്രവേശനം നവംബർ 3 വരെ
ഒക്‌ടോബർ 30, 31 തീയതികളിൽ സെനറ്റ് ഹാളിൽ നടന്ന പി.ജി. സ്‌പോട്ട് അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ബന്ധപ്പെട്ട കോളേജുകളിൽ 3നു കൂടി പ്രവേശനം നേടാം.