indian-cinema

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഏഴ് ചിത്രങ്ങൾ ഉൾപ്പെടുത്തി. ആറ് ചിത്രങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ സ്‌പെഷ്യൽ ഫോക്കസ് വിഭാഗവും ഇത്തവണ ഉണ്ടായിരിക്കും. അനാമിക ഹക്‌സർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഘോടെ കോ ജലേബി ഖിലാനെ ലേ ജാ രിയ ഹൂൻ,​ പ്രവീൺ മോർചാലെ സംവിധാനം ചെയ്ത ഉറുദു ചിത്രം വിൻഡോ ഒഫ് സൈലൻസ് എന്നീ ചിത്രങ്ങളെ മത്സരവിഭാഗത്തിലും ഉൾപ്പെടുത്തി.

എബ്രഹാം (ബംഗാളി,​ ഇംഗ്ളീഷ്),​​ ​ഭോൺസ്ളെ (ഹിന്ദി,​ മറാത്തി)​,​ ​മനോഹർ ആൻഡ് ഐ (ബംഗാളി)​,​ ​മന്തോ (ഹിന്ദി,​ ഉറുദു)​,​ പെയിന്റിംഗ് ലൈഫ് (ഇംഗ്ളീഷ്,​ ഹിന്ദി,​ ടിബറ്റൻ,​ നേപ്പാളി)​,​​ ശിവരഞ്ജിനിയും ഇന്നും ചില പെങ്കളും (തമിഴ്)​,​ ​ഫ്ളൈറ്റ് (ബംഗാളി)​ എന്നിവയാണ് ഇന്ത്യൻ സിനിമ ഇന്നിൽ ഉൾപ്പെടുത്തിയത്.

ഇന്ത്യൻ സ്‌പെഷ്യൽ ഫോക്കസിൽ ചുസ്കിത് (ല‌ഡാക്കി)​,​​ ദ അപ്പാരിഷൻ (ഷെർദുക്പാൻ)​,​ ദ ക്വസ്റ്റ് (അസാമീസ്)​,​ ദ സ്വീറ്റ് റിക്യം (ടിബറ്റൻ)​,​​ ബുൾ ബുൾ ക്യാൻ സിംഗ് (അസാമീസ്), സിൻജാർ (ജസാരി)​ എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.