bsnl
bsnl

തിരുവനന്തപുരം: സ്റ്റാച്യുവിലെ ബി.എസ്.എൻ. എൽ. ഒാഫീസിൽ 24ന് അദാലത്തും ഒാപ്പൺ ഹൗസും നടത്തും. രാവിലെ 11ന് ആരംഭിക്കും. ദീർഘകാലമായി പരിഹരിക്കാതെ കിടക്കുന്ന പരാതികൾക്ക് അദാലത്തിൽ പരിഹാരം തേടാം. പരാതികൾ 11ന് മുമ്പ് അസി. ജനറൽ മാനേജർ ബി.എസ്.എൻ.എൽ. ഭവൻ, സ്റ്റാച്യു ഉപ്പളം റോഡ് തിരുവനന്തപുരം ഒന്ന് എന്ന വിലാസത്തിൽ അയയ്ക്കണം.